ഡി​േ​പ്ലാ​മാ​റ്റി​ക്​ ബാ​ഗേജിൽ സ്വ​ർ​ണ​ക്ക​ട​ത്ത്​​: കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ യു.എ.ഇ സംഘമെത്തും

കൊച്ചി: ഡി​േ​പ്ലാ​മാ​റ്റി​ക്​ ബാ​ഗേജിൽ സ്വ​ർ​ണ​ക്ക​ട​ത്തിന് ശ്രമിച്ച കേസിൽ  കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ യുഎഇ സംഘം അടുത്തദിവസം കേരളത്തിലെത്തുമെന്ന് വിവരം. കേസിന്‍റെ അന്വേഷണ പുരോഗതി വിദേശകാര്യ മന്ത്രാലയം യു.എ.ഇക്കു കൈമാറിയതായാണ് റിപ്പോർട്ട്.

 

നേരത്തെ, അ​ന്വേ​ഷ​ണ​ത്തി​ലും ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യി​ലും വി​ശ്വാ​സ​മു​ണ്ടെ​ന്നും യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​ന്​ സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ല എ​ന്ന സ​ത്യം വെ​ളി​പ്പെ​ടു​മെ​ന്ന്​ ഉ​റ​പ്പു​ണ്ടെ​ന്നും ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഡോ. ​അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ ബ​ന്ന വ്യ​ക്ത​മാ​ക്കിയിരുന്നു.

സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമുള്ള ഏതാനും ഉദ്യോഗസ്ഥരുടെ പേരുകൾ സരിത്ത് വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഇവരെക്കുറിച്ചു കസ്റ്റംസ് ഇന്‍റലിജൻസ് അന്വേഷണം തുടങ്ങി. സ്വപ്ന സുരേഷ് സർക്കാറിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ യു.എ.ഇ യാത്രകളിൽ അനുഗമിച്ചിരുന്നതായും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. 

കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

News Summary - gold smuggling in diplomatic baggage uae team will arrive-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.