സ്വർണക്കടത്ത്​; 53 പേർക്ക്​ കസ്​റ്റംസി​െൻറ കാരണംകാണിക്കൽ നോട്ടീസ്​

കൊച്ചി: യു.എ.ഇ കോൺസലേറ്റി​െൻറ നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിൽ മുൻ കോൺസുലേറ്റ്​ ജനറൽ അടക്കം 53 പേർക്ക്​ കസ്​റ്റംസി​െൻറ കാരണംകാണിക്കൽ നോട്ടീസ്​. സ്വർണക്കടത്ത്​, ഡോളർ കടത്ത്​ കേസുകളിൽ പിടിയിലായതും ഒളിവിൽ കഴിയുന്നവരുമായ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ കസ്​റ്റംസി​െൻറ നടപടി.

കോൺസുലേറ്റ്​ ജനറൽ ജമാൽ ഹുസൈൻ അൽസാബി, അറ്റാഷെ റാഷിദ്​ ഖാമിസ്​, ചീഫ് അക്കൗണ്ടൻറ്​ ഖാലിദ്, പിടികിട്ടാപ്പുള്ളിയായ മലയാളി ഫൈസൽ ഫരീദ്​, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എന്നിവരും നോട്ടീസ്​ നൽകപ്പെട്ടവരിലുണ്ട്​.

കോണ്‍സുലേറ്റ്​ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനസർക്കാർ വഴിവിട്ട രീതിയില്‍ സഹായം ചെയ്​തതായി നോട്ടീസിൽ വിമർശമുണ്ട്​. സുരക്ഷഭീഷണി ഇല്ലാതിരിക്കെ, കോണ്‍സുലേറ്റ്​ ജനറലിന് അധികസുരക്ഷ നല്‍കിയെന്നും നാല്​ ഉദ്യോഗസ്ഥർക്ക്​ അനധികൃതമായി പാസ്​ നൽകിയെന്നും ആരോപണമുണ്ട്​​.

മുന്‍ കോണ്‍സുലേറ്റ്​ ജനറലിന് മന്ത്രിമാരുമായും ഉന്നത രാഷ്​ട്രീയ നേതാക്കളുമായും ബന്ധമുണ്ടായിരുന്നു​​വെന്നും നോട്ടീസിൽ പറയുന്നു. സ്വപ്‌ന സുരേഷും സന്ദീപ്​ നായരും സരിത്തും ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിന്​ പുറമെ വിദേശത്തേക്ക് ഡോളര്‍ കടത്ത്, മുന്‍ കോണ്‍സുലേറ്റ്​ ജനറല്‍ ഉള്‍പ്പെട്ട സ്വർണക്കടത്ത്​ എന്നിങ്ങനെ ഇടപാടുകൾ നടന്നിട്ടുണ്ട്​.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നാണ് ദുബൈയില്‍നിന്ന്​ ഡിപ്ലോമാറ്റിക് ബാഗിലൂടെ കടത്തിക്കൊണ്ടുവന്ന 14.82 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്​റ്റംസ് പിടികൂടിയത്.

Tags:    
News Summary - Gold smuggling; Customs notice issued to 53 persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.