കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കൊച്ചിയിലെ എൻ.െഎ.എ കോടതിയിൽ ഹാജരാക്കി. സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ പേര് പറയാന്‍ ജയിൽ അധികൃതർ സമ്മര്‍ദം ചെലുത്തുന്നുവെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ കൈമാറാനാണ് കോടതിയിൽ ഹാജരായത്. പ്രതി സരിത്ത് എൻ.ഐ.എ കോടതിയിലും സരിത്തിെൻറ അമ്മ കസ്റ്റംസിനുമായിരുന്നു പരാതി നല്‍കിയത്. കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരു പറയാൻ സമ്മര്‍ദം ഉണ്ടെന്നായിരുന്നു പരാതിയിൽ സജിത്ത് ഉന്നയിച്ചിരുന്നത്.
എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാനാകില്ലെന്നും നേരിട്ടു ഹാജരാകാൻ അനുവദിക്കണമെന്നും സരിത്ത് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ശനിയാഴ്ച ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
അതെ സമയം സ്വർണക്കടത്ത് കേസിലെ പ്രതികളെ ജയിൽ മാറ്റാനൊരുങ്ങുകയാണ് കസ്റ്റംസ്. ജയിൽ വകുപ്പിന്‍റെ റിപ്പോർട്ട് പരിഗണിച്ചായിരിക്കും നീക്കം. സരിത്തിനേയും റമീസിനേയും സംസ്ഥാനത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാനാണ് നീക്കം. പ്രതികളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ജയിൽ മാറ്റം.
ഇതിന് പിന്നാലെ ജയിൽ വകുപ്പ് സരിത്തിനും റമീസിനുമെതിരെ പരാതിയുമായി രംഗത്തെത്തി. ഇരുവരും ജയിൽ നിയമങ്ങൾ അനുസരിക്കുന്നില്ലെന്നതാണ് അധികൃതരുടെ പ്രധാന ആക്ഷേപം. റമീസ് സെല്ലിൽ ലഹരി ഉപയോഗിച്ചുവെന്നുംറിപ്പോർട്ടിലുണ്ട്. സരിത്ത് ഇതിന് കാവൽ നിന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പ്രതികൾ നിരന്തരമായി പുറത്ത് നിന്ന് ഭക്ഷണം ആവശ്യപ്പെടുന്നു. ജൂലൈ അഞ്ചാം തീയതിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് ജയിൽ വകുപ്പിന്‍റെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.