സ്വർണ്ണക്കടത്ത്​: അർജുൻ ആയങ്കിക്ക്​ ജാമ്യമില്ല

കൊച്ചി: രാമനാട്ടുകര സ്വർണ്ണക്കടത്ത്​ കേസിൽ അർജുൻ ആയങ്കിക്ക്​ ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ്​ ജാമ്യാപേക്ഷ തള്ളിയത്​. അർജുൻ ആയങ്കിക്ക്​ ജാമ്യം നൽകരുതെന്ന്​ കസ്​റ്റംസ്​ കോടതിയിൽ വാദിച്ചിരുന്നു.

സ്വർണ്ണക്കടത്തിന്‍റെ മുഖ്യസൂത്രധാരൻ അർജുൻ ആയങ്കിയാണെന്നായിരുന്നു കസ്റ്റംസിന്‍റെ പ്രധാനവാദം. നിരവധി തവണ വിമാനത്താവളങ്ങളിലൂടെ അർജുൻ സ്വർണം കടത്തിയെന്ന്​ വ്യക്​തമായതായും കസ്റ്റംസ്​ കോടതിയെ അറിയിച്ചു. അർജുനെതിരെ മൊഴി നൽകിയ സാക്ഷികളുടെ വിവരങ്ങളും മുദ്രവെച്ച കവറിൽ കസ്റ്റംസ്​്​ കോടതിക്ക്​ കൈമാറിയിരുന്നു.

അർജുന്‍റെ ഭാര്യ അമലയുടേയും പ്രതി ഉപയോഗിച്ചിരുന്ന കാറിന്‍റെ ഉടമയായ സജേഷിന്‍റെ മൊഴിയും ഇത്തരത്തിൽ കോടതിക്ക്​ മുമ്പാകെ കസ്റ്റംസ്​ സമർപ്പിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അർജുൻ ആയങ്കിക്ക്​ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ്​ വ്യക്​തമാക്കി. ഈ വാദം അംഗീകരിച്ചാണ്​ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്​.

Tags:    
News Summary - Gold smuggling: Arjun Ayanki has no bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.