Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രണ്ടര കിലോ സ്വർണം പിടിച്ചെടുത്തു
കണ്ണൂർ: സംസ്ഥാനത്ത് സ്വര്‍ണവേട്ട തുടരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ഏഴ് പേരിൽ നിന്നായി ഞായറാഴ്ച രാത്രി രണ്ടര കിലോ സ്വർണം പിടിച്ചെടുത്തു. കാസർകോട്, നാദാപുരം സ്വദേശികളാണ് കസ്റ്റംസ് പിടിയിലായത്. ദുബൈയിൽ നിന്നെത്തിയ രണ്ട് വിമാനങ്ങളിൽ നിന്നാണ് 2 കിലോ 128 ഗ്രാം സ്വർണം പിടികൂടിയത്.
ഞായറാഴ്ച രാത്രി ദുബൈയില്‍ നിന്നും വന്ന ഫ്ലൈ ദുബൈയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും വിമാനങ്ങളിലെത്തിയ ഏഴ് പേരിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. നികുതി അടച്ച് കേസിൽ നിന്ന് ഒഴിവാകാന്‍ പറ്റുന്ന തൂക്കത്തിലുള്ള സ്വര്‍ണമാണ് ഓരോരുത്തരുടേയും കൈയിലുണ്ടായിരുന്നത്. എന്നാൽ പിടിയിലായ ഏഴ് പേരും ഒരു സംഘത്തിലെ കണ്ണികളാണെന്ന് കസ്റ്റംസ് സംശയിക്കുന്നു. ഇതിനാലാണ് ഏഴ് പേരെയും കസ്റ്റഡിയിലെടുത്തത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.