ഫയൽ
Posted On
date_range Updated On
date_range ശരീരത്തിലൊളിപ്പിച്ചും വിമാന ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലും സ്വർണം കണ്ടെത്തി
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ശരീരത്തിലൊളിപ്പിച്ച നിലയിലും വിമാനത്തിന്‍റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലും സ്വർണം കണ്ടെത്തി. ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനാണ് നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി 1068 ഗ്രാം സ്വർണം ഒളിപ്പിച്ചത്.
വിമാനത്തിന്റെ ശുചി മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്. ദുബൈയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ശുചി മുറിയിലാണ് കസ്റ്റംസിന്റെ പരിശോധനയിൽ 815 ഗ്രാം സ്വർണം കണ്ടെത്തിയത്.
സ്വർണവുമായി എത്തിയ യാത്രക്കാരൻ പിടിക്കപ്പെടുമോയെന്ന ആശങ്കയിൽ ഉപേക്ഷിച്ചതാകാമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.