Posted On
date_range Updated On
date_range ഡോളറിന് വില വർധിച്ചു; ഇന്ന് സ്വർണവില ഉയർന്നത് രണ്ടുതവണ
കൊച്ചി: ഒറ്റദിവസത്തിൽ രണ്ടുതവണ വില ഉയർന്ന് സ്വർണം പവന് 34,400 രൂപയായി. ബുധനാഴ്ച രാവിലെ കഴിഞ്ഞ ദിവസത്തേക്കാൾ ഗ്രാമിന് 25 രൂപ കൂടി 4265 രൂപക്കാണ് വ്യാപാരം തുടങ്ങിയത് -പവന് വില 34,120 രൂപ. ഉച്ചക്കുശേഷം ഗ്രാമിന് 35 രൂപകൂടി ഉയർന്ന് 4300 രൂപയായി. തുടർന്ന് പവന് വില 34,400 രൂപക്കാണ് തുടർവ്യാപാരം നടന്നത്. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഉയർന്ന വിലയിലാണിത്. രാവിലെ സ്വർണവില നിശ്ചയിച്ചശേഷം ഡോളറിന് വില വർധിച്ചതാണ് രണ്ടാമതും വില ഉയരാൻ ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.