സ്വര്‍ണവില സർവകാല റെക്കോർഡിൽ; പവന്​ 29,120 രൂപ

കോഴിക്കോട്​: സംസ്ഥാനത്ത് സ്വര്‍ണവില പവന്​ 29,000 രൂപ കടന്ന്​ സർവകാല റെക്കോർഡിൽ. 22 കാരറ്റ്​ സ്വർണം പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയാണ്​ വർധിച്ചത്​. ഗ്രാമിന്​ 3,640 രൂപയായി. 24 കാരറ്റ്​ സ്വർണം പവന്​ 31,720 രൂപയാണ്​ ഇന്നത്തെ നിരക്ക്​. ഗ്രാമിന്​ 3,965 രൂപയായി.

കഴിഞ്ഞ മാസം തുടക്കം മുതൽ തന്നെ സ്വർണവില വർധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്​. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര വിപണിയില്‍ സ്വർണത്തിൻെറ വില കുതിക്കാന്‍ കാരണമായി.

കഴിഞ്ഞ ബജറ്റിൽ കേന്ദ്ര സർക്കാർ സ്വർണത്തിൻെറ കസ്റ്റംസ് തീരുവ ഉയർത്തിയതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതും വില കുതിക്കാനിടയായി.

Tags:    
News Summary - gold rate at peak level -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.