Posted On
date_range Updated On
date_range നേരിയ വിലക്കുറവുമായി സ്വർണ വിപണി
കോഴിക്കോട്: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ കുറവ്. വെള്ളിയാഴ്ച സ്വർണം ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 8894 രൂപയായി. വ്യാഴാഴ്ച 8895 ആയിരുന്നു. ഇതോടെ സ്വർണം പവന് എട്ടുരൂപ കുറഞ്ഞ് 71,152 രൂപയായി. കഴിഞ്ഞ ദിവസം ഇത് 71,160 രൂപയായിരുന്നു.
ലോകവിപണിയിലും സ്വർണവില കുറയുകയാണ്. ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.7 ശതമാനം ഇടിവുണ്ടായി.
ഔൺസിന് 3,268 ഡോളറായാണ് സ്പോട്ട് ഗോൾഡിന്റെ വില കുറഞ്ഞത്. യൂറോപ്യൻ യൂണിയനു മേൽ അധികനികുതി ചുമത്താനുള്ള തീരുമാനം യു.എസ് പ്രസിഡന്റ് ട്രംപ് ജൂലൈ ഒമ്പതു വരെ നീട്ടിയതാണ് വിലയെ സ്വാധീനിക്കുന്നത്. യു.എസ് നടപടികൾ വരും ദിവസങ്ങളിലും ഡോളറിനെ ദുർബലമാക്കുമെന്നതിനാൽ സ്വർണവില ഉയരുന്നതിനാണ് സാധ്യത കൽപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.