ശബരിമല: സ്വർണവും വെള്ളിയും നഷ്​ടമായിട്ടില്ലെന്ന്​ ഓഡിറ്റ്​ വിഭാഗം

പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണവും വെള്ളിയും നഷ്​ടമായിട്ടില്ലെന്ന്​ ഹൈകോടതി നിയോഗിച്ച ഓഡി റ്റ്​ വിഭാഗം. പൊരുത്തക്കേടുള്ള 40 കിലോ സ്വർണം സ്ട്രോങ് റൂമിൽ ഉണ്ടെന്ന് മഹസ്സർ രേഖകളിൽ വ്യക്തമായതായിട്ടുണ്ട്​. സ്ട്രോങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ല. കണക്കിൽ കാണാത്ത നാല്​ വെള്ളി ഉരുപ്പടികൾ ഉണ്ട്​.

അവ ശബരിമലയിൽ ഉ പയോഗിക്കുന്നുണ്ടെന്ന്​ ദേവസ്വം ബോർഡ് ഓഡിറ്റർമാരോട്​ വിശദീകരിച്ചു​. എന്നാൽ, സ്ട്രോങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞില്ല. മുൻ അക്കൗണ്ടൻറ്​ മോഹനൻ വിരമിച്ചപ്പോൾ 800 ഉരുപ്പടികളുടെ കണക്കുകൾ അദ്ദേഹം സമർപ്പിച്ചിട്ടി​െല്ലന്ന്​ ദേവസ്വം അധികൃതർ വിശദീകരിച്ചു.

പരിശോധന റിപ്പോർട്ട് ഓഡിറ്റ് വിഭാഗം ഹൈകോടതിയിൽ സമർപ്പിക്കും. ഉരുപ്പടികൾ ഒന്നും നഷ്​ടപ്പെട്ടിട്ടില്ലെന്നാണ് ബോർഡി​​െൻറയും വിശദീകരണം. 40 കിലോ സ്വർണവും 100 കിലോ വെള്ളിയുമാണ്​​ ശബരിമലയുടേതായി ആറന്മുളയിലെ സ്​ട്രോങ്​ റൂമിൽ സൂക്ഷിച്ചിരിക്കുന്നത്​. ഇവിടത്തെ സ്​ട്രോങ്​ റൂം മഹസ്സറാണ്​ തിങ്കളാഴ്​ച ഓഡിറ്റ്​ വിഭാഗം പരിശോധിച്ചത്​.

പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമീഷണറുടെ കാര്യാലയത്തിലാണ്​ പരിശോധന നടന്നത്​. 10,413 ഉരുപ്പടികളാണ്​ സ്​ട്രോങ്​ റൂമിലുള്ളത്​. ഇതിൽ 5720 എണ്ണം നേര​േത്ത കണക്കെടുത്ത്​ തിട്ടപ്പെടുത്തിയിരുന്നു. ഇതിൽനിന്ന്​ മറ്റു ക്ഷേത്രങ്ങളുടെ നിർമാണത്തിനായി ഉരുക്കാൻ​ 4693 ഇനങ്ങൾ നൽകി. 800 ഉരുപ്പടികളുടെ കാര്യത്തിൽ അവ്യക്​തത തുടരുകയാണ്​. അതി​​െൻറ കണക്കുകൂടി ലഭിച്ചാ​േല കൃത്യതവരുത്താനാകൂ.

2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത്. സ്ട്രോങ്​ റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്​റ്ററും തമ്മിൽ പൊരുത്തകേടുകൾ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് മുഴുവൻ രേഖകളും ഹൈകോടതി നിയോഗിച്ച ഓഡിറ്റിങ്​ സംഘം പരിശോധിച്ചത്. ഓരോ വർഷവും ശബരിമലയിൽ ലഭിക്കുന്ന സ്വർണവും വെള്ളിയും ആറന്മുളയിലെ സ്​ട്രോങ്​ റൂമിലേക്ക്​ മാറ്റുകയാണ്​ പതിവ്​. ഇതി​​െൻറ നടപടിക്രമങ്ങൾ പാലിക്കുകയോ വഴിപാടായി ലഭിച്ചത്​ എത്രത്തോളമെന്നോ സ്​ട്രോങ്​ റൂമിലേക്ക്​ മാറ്റുന്നത്​ എത്രത്തോളമെന്നോ കൃത്യമായ​ കണക്കില്ലെന്ന്​ ദേവസ്വം വിജിലൻസ്​ കണ്ടെത്തിയിരുന്നു.

വിരമിച്ചിട്ടും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ദേവസ്വം മുൻ ജീവനക്കാരൻ മോഹനൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ ജീവനക്കാരൻ ഉരുപ്പടികളുടെ കണക്ക് നൽകിയില്ലെന്നാണ്​ ദേവസ്വം ബോർഡ്​ പറയുന്നത്​. തുടർന്നാണ് ഇക്കാര്യങ്ങൾ കൂടെ ഉറപ്പ് വരുത്താൻ മഹസ്സർ പരിശോധന നടത്താൻ കോടതി നിർദേശം നൽകിയത്.

Tags:    
News Summary - gold and silver missing from Sabarimala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.