Posted On
date_range Updated On
date_range കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. 47 ലക്ഷത്തിെൻറ സ്വർണവും 7.79 ലക്ഷത്തിന് തുല്യമായ വിദേശ കറൻസിയുമാണ് പിടികൂടിയത്. ഫ്ലൈ ദുബൈ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്മാനിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.
976 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ദുബൈയിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശി ഷെരീഫിൽ നിന്നാണ് കറൻസി കണ്ടെടുത്തത്. സി.െഎ.എസ്.എഫിെൻറ സഹായത്തോടെയാണ് 7.79 ലക്ഷം രൂപ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.