തിരുവനന്തപുരം: ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’(ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന് അജിത്ത്കുമാര്‍ എക്സൈസിന് മുന്നില്‍ കീഴടങ്ങി. ഹൈകോടതി നിര്‍ദേശപ്രകാരമാണ് കീഴടങ്ങല്‍. സമൂഹമാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചെന്നും അനുമതി ഇല്ലാതെ മദ്യവിരുന്ന് സംഘടിപ്പിച്ചെന്നും ആരോപിച്ച് ജി.എന്‍.പി.സിക്കെതിരെ കേസെടുത്തിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ മദ്യസല്‍ക്കാരം നടത്തിയ കൂട്ടായ്മ കൂപ്പണ്‍ അച്ചടിച്ച് അനധികൃതമായി മദ്യവിൽപന നടത്തിയ തെളിവ് കോടതിയില്‍ എക്സൈസ് ഹാജരാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി അജിത്തിനോട് കീഴടങ്ങാന്‍ നിർദേശിക്കുകയായിരുന്നു. എക്സൈസും പൊലീസും കേസെടുത്തതിനെ തുടർന്നാണ് അജിത്തും ഭാര്യയും ഒളിവിൽപോയത്.
ഭാര്യയും രണ്ടാംപ്രതിയുമായ വിനീതക്ക് നേരത്തേ ഹൈകോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഫേസ്ബുക്ക് ഗ്രൂപ്പിെൻറ മറവിൽ അജിത്കുമാർ നടത്തിയ ഡി.ജെ പാർട്ടിയിൽ 90 പേർ പങ്കെടുത്തതായി എക്സൈസ് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. 23 ലക്ഷത്തിലധികം അംഗങ്ങളും 50ഒാളം അഡ്മിൻമാരുമുള്ള ഗ്രൂപ്പാണിത്. സമൂഹത്തിെൻറ നാനാതുറകളിലുള്ളവർ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.