Posted On
date_range Updated On
date_range നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചു; പ്രതിക്കായി അന്വേഷണം ഊർജിതം
ആലപ്പുഴ: കലവൂര്‍ പ്രീതീകുളങ്ങരയില്‍ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. നവരാത്രി ആഘോഷ പരിപാടികൾ കണ്ടുകൊണ്ടിരിക്കെയാണ് യുവാവ് മുടി മുറിച്ചത്. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ശനിയാഴ്ചയായിരുന്നു സംഭവം. കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകില്‍ നിന്ന് യുവാവ് ബഹളം വെച്ചതിനെത്തുടർന്ന് യുവാവിനോട് മാറിനില്‍ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് അസ്വഭാവികത തോന്നിയ പെൺകുട്ടി മുടിയില്‍ പിടിച്ചു നോക്കിയപ്പോഴാണ് മുറിച്ചതായി മനസ്സിലായത്.
അതേസമയം യുവാവിന്റെ വീട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിലുള്ള വിരോധമാണോ ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. യുവാവ് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.