Posted On
date_range Updated On
date_range പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: വനിത കമീഷൻ കേസെടുത്തു
കൊല്ലം: ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ച ശേഷം രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷനും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു.
അതി ഗൗരവമുള്ള സംഭവമായതിനാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും വനിത കമീഷൻ അംഗം എം.എസ്. താര കൊല്ലം ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.