Posted On
date_range Updated On
date_range പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും തമിഴ്നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. പായിപ്ര സൊസൈറ്റിപടി ഭാഗത്ത് ചൂരചിറയിൽ വിഷ്ണു ദേവിനെയാണ് ( 22 ) ഡിവൈ.എസ്.പി. എസ്. മുഹമ്മദ് റിയാസിെൻറ മേൽനോട്ടത്തിൽ ഉള്ള സ്പെഷൽ ടീം റാന്നിയിലെ ഉൾപ്രദേശത്തുനിന്ന് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയിലെ മൊബൈൽഷോപ്പിൽനിന്ന് മൊബൈൽഫോൺ മോഷണത്തിന് ജയിലിൽ പോയി ജാമ്യത്തിൽ ഇറങ്ങി ഒരാഴ്ചക്കുശേഷം ആണ് പോക്സോ കേസിലെ പ്രതി ആവുന്നതും ഒളിവിൽ പോയതും. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ എം.കെ. സജീവ്, എസ്.ഐ.മാരായ രാജേഷ് കെ.കെ., ജൂനിയർ എസ്.കെ. കെ. രാകേഷ് എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.