Posted On
date_range Updated On
date_range കനാലിൽ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
അമ്പലപ്പുഴ: സ്പിൽവേ പാലത്തിൽ നിന്ന് കനാലിലേക്ക് ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തോട്ടപ്പള്ളി കന്നിമേൽ തെക്കേവീട്ടിൽ സുനിൽ കുമാർ- ദീപ ദമ്പതികളുടെ മകൾ നയന (15)യുടെ മൃതദേഹമാണ് രാവിലെ എട്ടോടെ സ്പിൽവേ കനാലിൽ നിന്നും കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് 4ഓടെയാണ് പെൺകുട്ടി കനാലിലേക്ക് ചാടിയത്. കോസ്റ്റൽ പൊലീസും ആലപ്പുഴയിൽ നിന്നുള്ള അഗ്നിശമനസേനയും രാത്രി ഏറെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും നയനയെ കണ്ടെത്താനായില്ല.
വെള്ളിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളുടെ തെരച്ചിലിലാണ് മൃതദേഹം കനാലിന്‍റെ മധ്യഭാഗത്തു നിന്നും കണ്ടെടുത്തത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.