കുളത്തിൽവീണ് ഗുരുതരാവസ്ഥയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

കോട്ടക്കൽ: കുളത്തിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. കോട്ടക്കൽ പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹറയാണ് (ഒന്നര) മരിച്ചത്.

കുളത്തിൽ വീണ സഹോദരൻ മുഹമ്മദ് ഹമീം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് രാവിലെയോടെയായിരുന്നു ഫാത്തിമ മെഹറയുടെ മരണം.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീടിന് പിറകുവശത്തെ കുളത്തിലാണ് കുട്ടികൾ വീണത്.

News Summary - girl child who was in critical condition died after falling into the pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.