ഉയർത്തി എറിഞ്ഞിട്ട കാട്ടാനയുടെ മുന്നിലേക്ക് ബൈക്ക് എടുക്കാനായി വീണ്ടും ഇറങ്ങി; ജർമൻ പൗരൻ 'മരണം വിളിച്ചുവരുത്തിയതെന്ന്' ദൃക്സാക്ഷികൾ

തൃശൂർ: വാൽപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജർമൻ പൗരൻ മൈക്കിൾ (76) രക്ഷപ്പെടാൻ ലഭിച്ച അവസരങ്ങളെല്ലാം അവഗണിച്ച് മരണം വിളിച്ചുവരുത്തിയതെന്ന് ദൃക്സാക്ഷികൾ. അത് സ്ഥീരികരിക്കുന്ന രീതിയിലാണ് പുറത്തുവന്ന ദൃശ്യങ്ങളും.

വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാട്ടാന റോഡ് മുറിച്ചുകടക്കുമ്പോൾ റോഡിന് ഇരുവശത്തും വാഹനങ്ങൾ ഒതുക്കിയിട്ടിരുന്ന സമയത്താണ് മുന്നറിയിപ്പുകൾ അവഗണിച്ച് ജർമൻ പൗരൻ ബൈക്കുമായി മുന്നോട്ടുപോയത്.

ആനയുടെ അരികിലൂടെ കടന്നുപോകാൻ ശ്രമിച്ച മൈക്കിളിനെ പാഞ്ഞടുത്ത കാട്ടാന ഇടിച്ചിടുകയായിരുന്നു. തെറിച്ച് വീണ് മൈക്കിൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കാെത വീണ്ടും ബൈക്ക്  എടുക്കാനായി എത്തിയപ്പോഴാണ് ആന മൈക്കിളിനെ കൊമ്പിൽകോർത്തത്.

ഒടുവിൽ വനപാലകർ പടക്കം പൊട്ടിച്ചാണ് ആനയെ പ്രദേശത്ത് നിന്ന തുരത്തിയത്. ഉടൻ വാട്ടർഫാൾ എസ്റ്റേറ്റ് ആശുപത്രിയിലും പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   


Tags:    
News Summary - German citizen killed in wild elephant attack in Valparai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.