ഗീവർഗീസ് മാർ കൂറിലോസ്
ഒന്നാമത്തെ പിണറായിസർക്കാറും രണ്ടാം സർക്കാറും തമ്മിൽ ക്വാളിറ്റിയിൽ വ്യത്യാസമുണ്ടെന്ന് യാക്കോബായ നിരണം സഭാ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ഇടതുപക്ഷത്തുനിന്ന് ഇടതുപക്ഷത്തെ വിമർശിക്കുന്നവർ മോശക്കാരല്ല. അധികാരത്തുടർച്ചക്ക് വേണ്ടി ഇടതുപക്ഷത്തെ വിമർശിക്കുന്നവർ മോശക്കാരല്ല, എന്നാൽ, അധികാരത്തുടർച്ചക്ക് വേണ്ടി ഇടതുപക്ഷ മൂല്യങ്ങളിൽ വെള്ളം ചേർക്കുന്നത് ക്ഷീണം ചെയ്യുമെന്നും മാർ കൂറിലോസ് പറയുന്നു.
സി.പി.മ്മിന്റെ പ്രത്യയശാസ്ത്രപരമായ വിട്ടുവീഴ്ചകൾ കാണുന്നവർ സി.പി.എം-ബി.ജെ.പി ഡീലുണ്ടോയെന്ന സംശയം തോന്നിയാൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ ശ്രമിച്ചത് നാം കണ്ടതാണ്. എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ഭരണത്തിൽ വലിയ വ്യത്യാസം ഉണ്ടാവില്ല. ബി.ജെ.പി വരില്ല.എന്നാൽ, എൽ.ഡി.എഫ് ഭരണത്തുടർച്ച ഉണ്ടായാൽ കോൺഗ്രസ് ശക്തി ക്ഷയിക്കും. അങ്ങനെ ഉണ്ടായാൽ പിന്നീട് പ്രതിപക്ഷം ആകാൻ പോകുന്നത് ബി.ജെ.പിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം എക്കാലവും നിലനിൽക്കാൻ ആഗ്രഹിക്കുന്നതിനാൽ പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.