തിരുവല്ല അതിരൂപത മുൻ അദ്ധ്യക്ഷൻ ഗീവർഗീസ് മാർ തിമോത്തിയോസ് അന്തരിച്ചു

കൊച്ചി: തിരുവല്ല അതിരൂപത മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തിമോത്തിയോസ്(91) അന്തരിച്ചു. കബറടക്കം പിന്നീട്. ഭൗതികശരീരം ഇന്ന് ഉച്ചവരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചാപ്പലിലും തുടർന്ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദൈവാലയത്തിലും പൊതുദർശനത്തിന് വെക്കും.

തിരുവല്ല അതിരൂപതയുടെ വിവിധ പളളികളില്‍ വികാരിയായിരുന്ന ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് 1987 ല്‍ രൂപത അഡ്മിനിസ്ട്രേറ്ററും 1988 ഓഗസ്റ്റ് എട്ടിന് തിരുവല്ല രൂപതാധിപനുമായി. പുഷ്പഗിരി ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതിൽ മാര്‍ തിമോത്തിയോസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Tags:    
News Summary - Geevarghees Mar Thimothiyos Passed away-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.