പാചകവാതക സിലിണ്ടറിന്‍െറ വില   വര്‍ധന പിന്‍വലിക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്‍െറ വിലവര്‍ധിപ്പിച്ച നടപടി ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതല്‍ ആറ് തവണയാണ് വില വര്‍ധിപ്പിച്ചത്. ഏകദേശം അറുപത് ശതമാനത്തോളം വര്‍ധനവാണ് ഇക്കാലയളവില്‍ ഉണ്ടായത്. പാചകവാതക സിലിണ്ടറിന് 86 രൂപയാണ് കഴിഞ്ഞദിവസം വര്‍ധിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒറ്റയടിക്ക് ഇത്രയധികം വില വര്‍ധനവുണ്ടാകുന്നത്. ഈ വിലവര്‍ധന സാധാരണക്കാരുടെ ജീവിതത്തെ അതിരൂക്ഷമായി ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - gas price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.