മാവേലിക്കര: കിടപ്പുമുറിയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികൾ മരിച്ചു. ചെട്ടികുളങ് ങര കണ്ണമംഗലം വടക്ക് വിനോദ് നിവാസിൽ രാഘവൻ (80), മണിയമ്മ (75) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച്ച രാത്രി 12 മണിയോടു കൂടിയായിരുന്നു സംഭവം.
വീട്ടിലെ കിടപ്പു മുറിയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറിൽ നിന്നാണ് തീ പടർന്നു പിടിച്ചത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറും പൊട്ടിത്തെറിച്ചു. എയർ കണ്ടീഷനും വീട്ടുപകരണങ്ങളും പൂർണമായും കത്തി നശിച്ചു. ജനൽ ചില്ലുകളും പൊട്ടിത്തെറിച്ച അവസ്ഥയിലായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് മാവേലിക്കര സി.ഐ ബി. വിനോദ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.