ഗെയില്‍: നഷ്‌ടപരിഹാരം ഇരട്ടിയാക്കാൻ തീരുമാനം

തിരുവനന്തപുരം: ഗെയിൽ പ്രകൃതിവാതക പൈപ്പ്​ലൈൻ ഇടാനുള്ള അവകാശം കമ്പനിക്ക് നൽകുന്ന ഭൂവുടമകൾക്കുള്ള നഷ്​ടപരിഹാരം ഇരട്ടിയാക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്​ തീരുമാനം കൈക്കൊണ്ടത്​. പുതുക്കിയ ന്യായവിലയുടെ 10​ മടങ്ങായി വിപണി വില നിജപ്പെടുത്തിയാണ്​ നഷ്​ടപരിഹാരം നിശ്ചയിക്കുക. നിലവിൽ വിപണി വില പുതുക്കിയ ന്യായവിലയുടെ അഞ്ചുമടങ്ങായിരുന്നു. മൊത്തം 116 കോടിയുടെ വർധനയാണ് ഭൂമിയുടെ നഷ്​ടപരിഹാരത്തിൽ ഇതോടെ ഉണ്ടായിരിക്കുന്നത്. 2012ൽ പദ്ധതി ആരംഭിച്ചതുമുതൽ ഇത് ബാധകമാക്കാനും യോഗം തീരുമാനിച്ചു.

10 സെേൻറാ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ട്​ മീറ്ററാക്കി ചുരുക്കും. അങ്ങനെയുള്ള സ്ഥലങ്ങളിൽ നിലവിലുള്ള വീടുകൾ സംരക്ഷിക്കും. വീടുകൾ ഇല്ലാത്തിടത്ത് ഭാവിയിൽ വീടു​െവക്കത്തക്ക രീതിയിൽ അലൈൻമ​​െൻറ് ഒരു സൈഡിലൂടെ രണ്ട്​ മീറ്റർ വീതിയിൽ മാത്രം സ്ഥലം ഉപയോഗിക്കും. വീട്​ ​വെക്കാവുന്ന സ്ഥലം ബാക്കിയുള്ള സ്ഥലത്തിൽ അടയാളപ്പെടുത്തി ഭാവിയിൽ അനുമതിപത്രമായി ഉപയോഗിക്കാൻ കഴിയുന്ന രേഖ ഭൂവുടമക്ക്​ നൽകും.

10 സെ​േൻറാ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവർക്ക് ആശ്വാസധനമായി (എക്സ്​േഗ്രഷ്യ) അഞ്ചു ലക്ഷം രൂപ നൽകാനും തീരുമാനമായി. നിലവിലെ നിയമമനുസരിച്ച് വീടുകൾക്ക് അടിയിലൂടെ പൈപ്പ്​ലൈൻ കൊണ്ടുപോകാൻ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു വശത്തുകൂടി കടന്നുപോകുന്ന രീതിയിലാണ് അലൈൻമ​​െൻറ് തീരുമാനിക്കുക. വിളകൾക്കുള്ള നഷ്​ടപരിഹാരത്തിൽ നെല്ലിനുള്ള നഷ്​ടപരിഹാരം തീരെ കുറവാണെന്ന പരാതി ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കണ്ണൂരിൽ നടപ്പാക്കിയ ഭൂമിയുടെ നഷ്​ടപരിഹാരത്തിനു പുറമേ, സ​​െൻറിന് 3761 രൂപ പാക്കേജ് മറ്റെല്ലാ ജില്ലകളിലും നടപ്പാക്കും. നെൽവയലുകൾക്ക് ഭൂമിയുടെ നഷ്​ടപരിഹാരത്തിനു​ പുറമേ, സ​​െൻറിന് 3761 രൂപ നിരക്കിൽ പ്രത്യേക നഷ്​ടപരിഹാരവും നൽകും. വ്യവസായമന്ത്രി എ.സി. മൊയ്തീനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഗെയിൽ ജനറൽ മാനേജർ ടോണി മാത്യുവും യോഗത്തിൽ പങ്കെടുത്തു.

മുഖ്യമ​ന്ത്രിയുടെ നിർദേശം ചർച്ച ചെയ്യും –സമരസമിതി
മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ന്നോ​ട്ടു​െ​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന്​ എ​ര​ഞ്ഞി​മാ​വ് ഗെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ കു​റു​മാ​ട​ൻ അ​റി​യി​ച്ചു. സ​മ​ര​സ​മി​തി​യു​ടെ മു​ഖ്യ ആ​വ​​ശ്യം ജ​ന​വാ​സ കേ​​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​തും ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക്​ വി​പ​ണി വി​ല ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു. ഇൗ ​ര​ണ്ട്​ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഗെ​യി​ൽ മു​മ്പ്​ ന​ൽ​കി​യ വാ​ഗ്​​ദാ​ന​ങ്ങ​ളൊ​ന്നും പാ​ലി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ക​സ​ന​ത്തി​ന്​ ഭൂ​മി ഏ​െ​റ്റ​ടു​ക്കു​േ​മ്പാ​ൾ വി​പ​ണി​വി​ല​യു​ടെ നാ​ലി​ര​ട്ടി​യാ​ണ്​ കൊ​ടു​ക്കു​ന്ന​ത്. ഗെ​യി​ലി​ൽ​നി​ന്ന്​ ഇ​ത്​ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം,ഇ​ര​ക​ളു​ടേ​യും സ​മ​ര​സ​മി​തി​യു​ടേ​യും ആ​വ​ശ്യ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യ​ത്​ ന​ല്ല തു​ട​ക്ക​മാ​ണ്. ഭാ​വി​യി​ൽ ഇ​ര​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം സ​ർ​ക്കാ​റി​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​മെ​ന്നാ​ണ്​ ​പ്ര​തീ​ക്ഷ​യെ​ന്നും ഗ​ഫൂ​ർ കു​റു​മാ​ട​ൻ പ​റ​ഞ്ഞു.

 

Tags:    
News Summary - Gail compensacion increased-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.