പ്രിൻസിപ്പലിന്‍റേത് വൃത്തികെട്ട പ്രവൃത്തി... -ജാസി ഗിഫ്റ്റിനെ പിന്തുണച്ച് ജി. വേണുഗോപാൽ

കൊച്ചി: എറണാകുളം കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജ് ദിനാഘോഷത്തിനിടെ അതിഥിയായെത്തിയ ഗായകൻ ജാസി ഗിഫ്റ്റിൽനിന്നും മൈക്ക് പിടിച്ചുവാങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ജി. വേണുഗോപാൽ. കോളേജ് പ്രിൻസിപ്പലിന്‍റേത് സംസ്ക്കാരവിഹീനമായ വൃത്തികെട്ട പ്രവൃത്തിയാണെന്ന് ജി. വേണുഗോപാൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഗായകന്‍റെ പ്രതികരണം.

ഒരു പാട്ടുകാരൻ, കലാകാരൻ, വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിൻസിപ്പലാണു് ഇത് ചെയ്തത് എന്ന് കേൾക്കുമ്പോൾ നടുക്കം. കലാലയങ്ങൾ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നവെന്ന് മാത്രം -ജി. വേണുഗോപാൽ പറഞ്ഞു.

എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്ക്ക് മുകളിൽ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി. മലയാള സിനിമാ സംഗീതം ജാസിക്ക് മൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ് -അദ്ദേഹം കുറിച്ചു.

കോളജ് പരിപാടിക്കിടെ ജാസി ഗിഫ്റ്റിൽനിന്നും പ്രിൻസിപ്പൽ മൈക്ക് പിടിച്ച് വാങ്ങിയ സംഭവം വൻ വിവാദമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേരാണ് പ്രിൻസിപ്പലിനെ വിമർശിച്ചും ജാസിക്ക് പിന്തുണയർപ്പിച്ചും രംഗത്തെത്തുന്നത്.

Tags:    
News Summary - g venugopal supporting fb note about jassie gift,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.