ശബരിമല: കോടിയേരിയുടെ ഉപദേശം അപ്രസക്തമെന്ന്​ സുകുമാരൻ നായർ

തിരുവനന്തപുരം: ശബരിമല യുവതീ വിഷയത്തില്‍ എൻ.എസ്​.എസ്​ നിലപാട് തിരുത്തണമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ഉപദേശം അപ്രസക്തമാണെന്ന്​ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാരാണ് നിലപാട് തിരുത്തേണ്ടത്​. വിശ്വാസികൾക്കെതിരായ സർക്കാർ നീക്കം ബഹുഭൂരിപക്ഷവും അംഗീകരിക്കില്ലെന്ന് കോടിയേരിയെ ഫോണിൽ വിളിച്ച് ധരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം വിശ്വാസികള്‍ക്കൊപ്പം എൻ.എസ്​.എസ്​ നില്‍ക്കുമെന്ന്​ അറിയിച്ചിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മന്നത്തു പത്മനാഭ​​​​​െൻറ ആദർശങ്ങളിൽ അടിയുറച്ചു നിന്നു നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്രമാണ് എൻ.എസ്​.എസിനുള്ളത്. വിശ്വാസ സംരക്ഷണവുമായി ഇതിനെ കൂട്ടികുഴക്കേണ്ട കാര്യമില്ല. വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണ്​ എൻ.എസ്​.എസ്​ എടുത്തിട്ടുള്ളത്​. അതി​​​​​െൻറ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് പരിശോധിക്കണമെന്ന് കോടിയേരി രാവിലെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം വികാരത്തിന് അടിമപ്പെട്ടിരിക്കുന്നു. വികാരത്തിന് അടിമപ്പെട്ട നിലപാട് സംഘടന സ്വീകരിക്കരുത്. എൻ.എസ്.എസിന്‍റെ മുൻകാല പാരമ്പര്യത്തിന് അത് നിരക്കുന്നതല്ല. എൻ.എസ്.എസ് നവോത്ഥാന മൂല്യങ്ങൾ ഉയർത്തി പിടിക്കണമെന്നുമായിരുന്നു കോടിയേരി ബാലകൃഷ്​ണ​​​​​െൻറ പ്രസ്​താവന.

Tags:    
News Summary - G Sukumaran Nair's reply to Kodiyeri- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.