തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറും കോൺഗ്രസ് നേതാവുമായിരുന്ന ജി. രാമൻ നായർ ഉൾപ്പെടെ അഞ്ചു പേർ ബി.ജെ.പിയിൽ ചേർന്നു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, വനിതാ കമീഷൻ മുൻ അംഗം ഡോ. പ്രമീള ദേവി, മലങ്കര സഭാംഗം സി. തോമസ് ജോൺ, ജെ.ഡി.എസ് ജില്ലാ വൈസ് പ്രസിഡന്‍റ് കരകുളം ദിവാകരൻ എന്നിവരാണ് ഔദ്യോഗിമായി ബി.ജെ.പിയിൽ അംഗത്വമെടുത്തത്.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത് ഷാ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പുതുതായി പാർട്ടിയിൽ ചേർന്നവരുമായി അടച്ചിട്ട മുറിയിൽ നേതാക്കൾ ചർച്ച നടത്തി. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, വി. മുരളീധരൻ എം.പി, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ്, കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ. ഹരി എന്നിവർ പങ്കെടുത്തു.
ബി.ജെ.പി പരിപാടി ഉൽഘാടനം ചെയ്തതിന് ജി. രാമൻനായരെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് നേരത്തെ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.