ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഗുരുവായൂർ: ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന വയോധികൻ മരിച്ച നിലയിൽ. സംഗീത സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ജി. രവീന്ദ്രനാണ് (93) മരിച്ചത്.

റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ കാപ്പിറ്റൽ സഫറോൺ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനാൽ അടുത്തുള്ള താമസക്കാർ ടെമ്പിൾ പൊലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്നാണ് മരിച്ചനിലയിൽ കണ്ടത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്ച തൃശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും. 

Tags:    
News Summary - G. Devarajan master's brother found dead in flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.