ഫലമറിഞ്ഞത്​ കൂലിപ്പണിക്കിടെ; ജയസൂര്യയുടെ ഫുൾ എപ്ലസിന്​ സോഷ്യൽ മീഡിയയുടെ കൈയടി

കോട്ടയ്ക്കൽ: ജീവിതത്തോട്​ പടപൊരുതി പ്ലസ്​ടുവിന്​ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടിയ കോട്ടയ്​ക്കലിലെ ജയസൂര്യയുടെ നേട്ടത്തിന്​ സോഷ്യൽ മീഡിയയുടെ കൈയടി.

17 വർഷമായി രോഗശയ്യയിലായ അച്​ഛ​​െൻറ ചികിത്സക്കും വീട്ടുചെലവിനും പണം കണ്ടെത്താൻ കെട്ടിടം പണിക്കുപോകുന്ന ജയസൂര്യ പരീക്ഷഫലം വരു​​േമ്പാൾ മാറാക്കരയിലെ പണിസ്​ഥലത്തായിരുന്നു. ഫുൾ എ പ്ലസ്​ ഉണ്ടെന്ന്​ സുഹൃത്ത്​ ഫോണിൽ വിളിച്ചുപറഞ്ഞപ്പോഴും കെട്ടിടം പണി തുടർന്ന ജയസൂര്യയുടെ കഥ ഫേസ്​ബുക്കിൽ പങ്കുവെക്കപ്പെട്ടതോടെ നിരവധി പേരാണ്​ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്​. 

കോട്ടയ്ക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് ജയസൂര്യ. സ്‌കൂളിനടുത്തുതന്നെയുള്ള വാടക വീട്ടിലാണ്​ അച്ഛൻ രാജാകണ്ണനും അമ്മ ഗോവിന്ദമ്മയ്ക്കുമൊപ്പം ജയസൂര്യ താമസിക്കുന്നത്. തമിഴ്​നാട്ടിൽ നിന്ന്​ ഇവിടെയെത്തിയതാണ്​ കുടുംബം. ഒരപകടത്തിൽ പരിക്കേറ്റ രാജാകണ്ണൻ 17 വർഷമായി കിടപ്പിലാണ്​. ഏകമകനായ ജയസൂര്യയെ ആക്രിക്കച്ചവടം ചെയ്താണ്​ ഗോവിന്ദമ്മ വളർത്തിക്കൊണ്ടു വന്നത്​. ചെലവുകൾ ഏറി വന്നതോടെ അമ്മയുടെ വരുമാനം തികയാതെ വന്നതിനാലാണ്​ ജയസൂര്യയും പണിക്കിറങ്ങിയത്​. 

എട്ടുമുതൽ രാജാസിലാണ്​ ജയസൂര്യ പഠിക്കുന്നത്​. പ്ലസ്ടുവിന് കൊമേഴ്‌സാണ് എടുത്തത്. അവധിദിവസങ്ങളിലൊക്കെ കൂലിപ്പണിക്കുപോകും. സ്‌കൂളിൽപോകുന്നതിനുമുമ്പും രാത്രിയിലുമാണ് പഠനം. കോളേജ് അധ്യാപകനാവുകയെന്നതാണ്​ ജയസൂര്യയുടെ സ്വപ്​നം.

Tags:    
News Summary - Full A+ to building worker in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.