വീണ്ടും ഇരുട്ടടി; ഇന്ധനവില വർധിപ്പിച്ചു, ഒരാഴ്ചക്കിടെ കൂട്ടിയത് ആറ് രൂപ

കൊച്ചി: ജനത്തിന് ഇരുട്ടടിയായി കേന്ദ്ര സർക്കാർ ഇന്ധനവില വീണ്ടും കൂട്ടി. ബുധനാഴ്ച പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് എണ്ണക്കമ്പനികൾ വർധിപ്പിക്കുക.

ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 112.47ഉം ഡീസലിന് 98.93 രൂപയുമായി. എറണാകുളത്ത് 110.3, 97.33, കോഴിക്കോട് 110.58, 97.61 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില.

മാർച്ച് 23 മുതൽ ഒരാഴ്ച കൊണ്ട് ഒരു ലിറ്റർ പെട്രോളിന് ആറ്​ രൂപ 10 പൈസയും ഡീസലിന് അഞ്ച്​ രൂപ 86 പൈസയും വർധിച്ചു.

Tags:    
News Summary - Fuel prices will go up tomorrow as well, by Rs 6 a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.