പതിവ് തെറ്റാതെ ഇന്നും ഇന്ധനവില കൂടി; ഡീസൽ 100 കടന്നു

കൊ​ച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. 11 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 6.98 രൂ​പ​യും ഡീ​സ​ലി​ന് 6.74 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 111.38 രൂ​പ​യും ഡീ​സ​ലി​ന് 98.38 രൂ​പ​യു​മാ​യാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ വി​ല വീ​ണ്ടും ലീ​റ്റ​റി​ന് 100 രൂ​പ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഡീ​സ​ല്‍ ലി​റ്റ​റി​ന് 100 .14 രൂ​പ​യാ​യി.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 11നാ​ണ് ഇ​തി​നു​മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ൽ വി​ല 100 ക​ട​ന്ന​ത്. ന​വം​ബ​ർ മൂ​ന്നി​ന് എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച​പ്പോ​ൾ വി​ല വീ​ണ്ടും നൂ​റി​ൽ താ​ഴെ​യെ​ത്തി.

അതേസമയം, പാചകവാതക- ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും രാവിലെ 11ന് ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയില്‍ മാലചാര്‍ത്തിയാണ് പ്രതിഷേധിക്കുക. ഏപ്രില്‍ നാലിന് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രിൽ ഏഴിന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തും മാർച്ച് നടത്തും. 

Tags:    
News Summary - Fuel prices still high; Diesel 100 crossed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.