Posted On
date_range Updated On
date_range അവധി ആവശ്യപ്പെട്ടത് വ്യക്തിപരമായ ആവശ്യങ്ങൾക്ക്, മുന്നണി മാറ്റം ഇപ്പോൾ ആലോചനയിലില്ല -ഷിബു ബേബി ജോൺ
കൊല്ലം: വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടിയാണ് പാർട്ടിയിൽ നിന്ന് അവധി ആവശ്യപ്പെട്ടതെന്നും മുന്നണി മാറ്റം ഇപ്പോൾ ആലോചനയിലില്ലെന്നും മുൻ മന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബിജോൺ. പാർട്ടി അവധി അനുവദിച്ചിട്ടി ല്ല. വ്യക്തിപരമായ കാര്യങ്ങൾക്ക് കൂടുതൽ സമയം വിനിയോഗിക്കാൻ അനുമതി നൽകിയിട്ടുമുണ്ട്.
പാർട്ടി കടുത്ത പ്രതിസന്ധിയിലായിരിക്കെ, കൂടുതൽ പ്രതിസന്ധിയലാക്കുന്ന ഒരു തീരുമാനവും തന്‍റെ ഭാഗത്തുനിന്നുണ്ടാവില്ല. യു.ഡി.എഫ് വിടുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല.തെരഞ്ഞെടുപ്പിൽ തോറ്റെന്നതുകൊണ്ടു മാത്രം മുന്നണി വിടുന്നത് ശരിയല്ല. അതേ സമയം,രാഷ്ട്രീയം മാറിവരുന്ന സാഹചര്യം വന്നാൽ അപ്പോൾ അക്കാര്യത്തെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.