തിരുവനന്തപുരം: പാവപ്പെട്ട രോഗികൾക്ക് സൗജന്യചികിത്സ അപ്രാപ്യമാക്കും വിധം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സൗജന്യചികിത്സ മാനദണ്ഡങ്ങൾ ക ർശനമാക്കി. ദാരിദ്ര്യ രേഖക്ക് താഴെയാണെങ്കിലും സാമ്പത്തികവും സാമൂഹികവുമായും പിന്ന ാക്കമാണെങ്കിലും ഗവേണിങ് ബോഡി നിശ്ചയിച്ച മാനദണ്ഡങ്ങളുടെ പരിധിയിലുള്ളവർക്കേ ഡി സംബർ ഒന്നുമുതൽ സൗജന്യ ചികിത്സ കിട്ടൂ. ഇതിനായി ഒമ്പത് വ്യവസ്ഥകളാണ് നിർണയിച്ചിട് ടുള്ളതെങ്കിലും ഏഴെണ്ണത്തിെൻറയെങ്കിലും രേഖകൾ ഹാജരാക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
സ്വന്തമായി വീടില്ലാത്തവർക്കും വീട്ടിൽ മാറാരോഗികളുള്ളവർക്കും ഇനി പട്ടികജാതി-പട്ടികവർഗത്തിൽപ്പെട്ടവരാണെങ്കിൽ സ്ഥിരവരുമാനമില്ലാത്തവർക്കുമേ സൗജന്യ ചികിത്സ നൽകൂ. വസ്തുവിെൻറ അളവ് ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഗണനീയമായ അളവ് എത്രയെന്ന് ഉത്തരവിൽ വ്യക്തമല്ല. ഇവയെല്ലാം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാലും ആശുപത്രിയുടെ വിജിലൻസ് വിഭാഗം പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയാലേ ചികിത്സക്ക് അർഹതയുണ്ടാകൂ.
ഫലത്തിൽ അർഹതപ്പെട്ടവരിൽ ഭൂരിഭാഗത്തിനും ചികിത്സ അന്യമാകുന്ന സാഹചര്യമാണുണ്ടാവുക. ഒപ്പം ഹൃദയം, മസ്തിഷ്കം, നാഡീ രോഗങ്ങൾ എന്നിവയുടെ ചികിത്സക്ക് രാജ്യത്തെ ഏറ്റവും മികച്ച റഫറൽ ആശുപത്രിയായ ശ്രീചിത്രയിൽ സൗജന്യ ചികിത്സ അപ്രഖ്യാപിതമായി അവസാനിപ്പിക്കുന്നതിലേക്കാണ് കാര്യങ്ങളെത്തുക. നിലവിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ചികിത്സ സൗജന്യമാണ്. മറ്റ് വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ 20 ശതമാനം പേർക്കെങ്കിലും ചികിത്സയിൽ ഇളവ് ലഭിക്കുമായിരുന്നു. പുതിയ തീരുമാനപ്രകാരം ഡിസംബർ ഒേന്നാടെ ഇതെല്ലാം അവസാനിക്കും. ശ്രീചിത്ര മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മുൻകൈയെടുത്ത സി. അച്യുതമേനോെൻറ കാലത്ത് തയാറാക്കിയ നിയമാവലിയിൽ ദരിദ്ര ജനവിഭാഗങ്ങൾക്ക് പൂർണമായും സൗജന്യ ചികിത്സ നൽകണമെന്ന് പറഞ്ഞിരുന്നു. അവയെല്ലാം കാറ്റിൽ പറത്തിയാണ് പുതിയ തിരുമാനങ്ങൾ.
പുതിയ മാനദണ്ഡങ്ങൾ
•ഭവനരഹിതരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ദേശസ്ഥാപനത്തിെൻറ സാക്ഷ്യപത്രം
•ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിസ്തൃതി വ്യക്തമാക്കുന്ന തദ്ദേശസ്ഥാപനത്തിെൻറ സാക്ഷ്യപത്രം
•വിധവ സർട്ടിഫിക്കറ്റ്
•കുടുംബത്തിലുള്ള മാറാരോഗിയുടെ ചികിത്സാ രേഖകൾ
(ബുദ്ധിമാന്ദ്യമുള്ള വ്യക്തി, വികലാംഗർ, അർബുദരോഗി, എച്ച്.െഎ.വി ബാധിതർ)
•പട്ടികജാതി-വർഗ സർട്ടിഫിക്കറ്റും കുടുംബത്തിൽ സ്ഥിരവരുമാനം ഉള്ളവർ ഇല്ലെന്ന് തെളിയിക്കാനുള്ള രേഖകൾ
ഇളവുകൾ തുടരും -ശ്രീചിത്ര
നടപടി അർഹർക്ക് ആനുകൂല്യം നിഷേധിക്കാതിരിക്കാൻ, തിരുവനന്തപുരം: അര്‍ഹർക്ക് ആനുകൂല്യം നഷ്ടപ്പെടാതിരിക്കുക, സ്ഥാപനത്തിെൻറ സ്വന്തം വരുമാനത്തില്‍നിന്ന് നല്കുന്ന ഇളവുകള്‍ അനര്‍ഹരില്‍ എത്തുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നടപടിക്രമങ്ങള്‍ക്ക് രൂപംനല്കിയതെന്നും ചികിത്സാ ഇളവുകള്‍ തുടരുമെന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. ഗുണഭോക്താക്കളെ കണ്ടെത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമാണ്. ചികിത്സാ ഇളവിന് അര്‍ഹരായ രോഗികളെ കണ്ടെത്തുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് പിന്തുടരുന്ന രീതിയില്‍ പിഴവുകളുണ്ടെന്ന് കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നടപടിക്രമങ്ങള്‍ വസ്തുനിഷ്ഠവും സുതാര്യവുമാക്കാന്‍ ഗവേണിങ് ബോഡി തീരുമാനിച്ചത്. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.