പ്രളയത്തിൽ നശിച്ച പാഠപുസ്തകങ്ങൾ സൗജന്യമായി നൽകും

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട ഒന്ന് മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നൽകും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ അടിയന്തിരമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ആവശ്യക്കാരായ വിദ്യാർത്ഥികളിൽ നിന്ന് പ്രഥമാദ്ധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്.

Tags:    
News Summary - free text book for flood affected students-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.