കുമ്മനത്തിനെതിരായ തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കി, പണം തിരികെ ലഭിച്ചെന്ന് പരാതിക്കാരൻ

പത്തനംതിട്ട: ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്‍റും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കി. മുഴുവൻ പണവും കിട്ടയതിനാൽ പരാതി പിൻവലിച്ചതായി പരാതിക്കാരനായ ഹരികൃഷ്ണൻ അറിയിച്ചു. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പണം കൊടുത്ത് കേസ് തീർപ്പാക്കിയത്. കേസിലെ അഞ്ചാം പ്രതിയായിരുന്നു കുമ്മനം.

കിട്ടാനുള്ള മുഴുവൻ പണവും ലഭിച്ചെന്നും എഫ്.ഐ.ആർ റദ്ദാക്കാനായി ഹൈകോടതിയെ സമീപിച്ചുവെന്നും പരാതിക്കാരനായ ഹരികൃഷ്ണൻപറഞ്ഞു. 24 ലക്ഷം രൂപയാണ് ഒത്തുതീർപ്പിൻ്റെ ഭാഗമായി ഹരികൃഷ്ണന് നൽകിയത്. കുമ്മനത്തിന്റെ മുൻ പി.എ പ്രവീണായിരുന്നു കേസിലെ ഒന്നാംപ്രതി. തട്ടിപ്പിനും വിശ്വാസവഞ്ചനക്കും ആറന്മുള പൊലീസാണ് കേസെടുത്തത്.

പാലക്കാട് സ്വദേശി വിജയൻ്റെ ഉടമസ്ഥതയിലുള്ളന്യൂ ഭാരത് ബയോടെക്നോളജീസ് എന്ന കമ്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത് കുമ്മനത്തിന്റെ മുൻ പി.എ ആയിരുന്ന പ്രവീൺ വി.പിള്ളയാണ്. പണം നിക്ഷേപിച്ചിട്ടും ഷെയർ സർട്ടിഫിക്കേറ്റ് നൽകാൻ തയ്യാറായില്ലെന്നും ഹരികൃക്ഷ്ണൻ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.