ന്യൂഡൽഹി: ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ജലന്ധറിലെത്തി.
ശനിയാഴ്ച പരാതിക്കാരി താമസിച്ചിരുന്ന ജലന്ധർ കേൻറാൺമെൻറിലുള്ള മിഷനറിസ് ഓഫ് ജീസസ് കോൺവെൻറിൽ എത്തിയ അന്വേഷണസംഘം മദർ ജനറൽ റെജീന, മറ്റു കന്യാസ്ത്രീകൾ എന്നിവരിൽനിന്നും ആറുമണിക്കൂറോളം മൊഴി രേഖപ്പെടുത്തി.
പഞ്ചാബ് പൊലീസും അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. മുഴുവൻ തെളിവും ശേഖരിച്ചശേഷം ബിഷപ്പിെന ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിലാണ് സംഘം. ശനിയാഴ്ച രാവിലെ ജലന്ധര്‍ പൊലീസ് കമീഷണര്‍ പ്രവീണ്‍ കുമാര്‍ സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്വേഷണസംഘം കന്യാസ്ത്രീകളുടെ മൊഴി എടുത്തത്.
ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് വിവരം നല്‍കണമെന്ന് പഞ്ചാബ് പൊലീസ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഷപ് ഹൗസിലെത്തി നടപടികൾക്കു മുതിർന്നാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇതേത്തുടർന്ന്, ജലന്ധർ പൊലീസ് ആസ്ഥാനത്തേക്ക് ബിഷപ്പിനെ വിളിച്ചുവരുത്തിയായിരിക്കും ചോദ്യംചെയ്യൽ. ക്രമസമാധാന പ്രശ്നമുണ്ടായാൽ അന്വേഷണ സംഘത്തിന് എല്ലാ സുരക്ഷയും നൽകുമെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.