കോട്ടയം: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ കേസ് പൂർത്തിയാകുന്നതുവരെ മഠത്ത ിൽ തുടരാൻ അനുവദിക്കണമെന്ന് കാട്ടി കുറവിലങ്ങാെട്ട കന്യാസ്ത്രീകൾ മദർ സുപ്പീരി യറിന് കത്ത് നൽകും. തങ്ങളുടെ സ്ഥലംമാറ്റം പരാതിക്കാരിയായ കന്യാസ്ത്രീയുടെ ജീവൻ അപകടത്തിലാക്കുമെന്നും മിഷനറീസ് ഓഫ് ജീസസ് സുപ്പീരിയർ ജനറൽ സിസ്റ്റർ റെജീനക്കു ള്ള കത്തിൽ ചൂണ്ടിക്കാട്ടും.
കഴിഞ്ഞ ദിവസമാണ് ബിഷപ്പിനെതിരായ കേസിലെ നിർണായക സാക്ഷികളായ നാല് കന്യാസ്ത്രീകളെ സ്ഥലംമാറ്റി ഉത്തരവ് ഇറങ്ങിയത്. പഞ്ചാബ് അടക്കം സ്ഥലങ്ങളിലേക്കുള്ള മാറ്റം തങ്ങളുടെ ജീവന് ഭീഷണിയാകും. സാക്ഷികളെന്ന പരിഗണന നൽകണം. പ്രതി പഞ്ചാബിൽ സ്വതന്ത്രനായിരിക്കെ, അവിേടക്കുള്ള മാറ്റം നിയമലംഘനമാണ്. സാക്ഷിയും പ്രതിയും തമ്മിൽ കാണാൻ ഇത് ഇടയാക്കും. ഇത് നിയമവിരുദ്ധമാണ്.
നേരേത്ത, കുറവിലങ്ങാട് മഠത്തിന് കൂടുതൽ സുരക്ഷയൊരുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ട ഘട്ടത്തിൽ, സാമ്പത്തികബാധ്യത വരുമെന്നതിനാൽ കഴിയില്ലെന്നായിരുന്നു മദർ സുപ്പീരിയറിെൻറ നിലപാട്. കന്യാസ്ത്രീകളെ ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറ്റാനാണ് നിർദേശിച്ചത്. ഇത്തരം നിലപാട് സ്വീകരിച്ച സഭ നേതൃത്വം തങ്ങൾക്ക് ബിഹാറിലും ഝാർഖണ്ഡിലും എങ്ങനെ സുരക്ഷയൊരുക്കുമെന്നും കത്തിൽ ചേവദിക്കും.
സ്ഥലംമാറ്റത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ ജലന്ധർ രൂപത അപ്പോസ്തോലിക് അഡ്മിനിസ്േട്രറ്റർ ആന്ധലോ ഗ്രേഷ്യസിന് ഇ-മെയിലും അയച്ചു. നിലവിലെ സാഹചര്യങ്ങളെല്ലാം ഇതിൽ വിശദീകരിച്ചിട്ടുണ്ട്. മുംബൈയിലുള്ള ഗ്രേഷ്യസ് ഫെബ്രുവരി ആദ്യം മാത്രമേ ജലന്ധറിൽ എത്തുകയുള്ളൂ. കന്യാസ്ത്രീയുടെ ബന്ധുക്കൾ അദ്ദേഹത്തെ കാണാനും ശ്രമിക്കുന്നുണ്ട്. അതേസമയം, സ്ഥലംമാറ്റത്തിൽ ഇടപെടാൻ കഴിയില്ലെന്ന് അന്വേഷണസംഘം പറഞ്ഞു.
സാക്ഷികളാണെങ്കിലും സ്ഥലംമാറ്റം സഭയുടെ ആഭ്യന്തരവിഷയമാണ്. കോടതി നടപടികളിൽ സഹകരിക്കാതിരിക്കുന്ന ഘട്ടത്തിൽ മാത്രമേ, ഇക്കാര്യം പരിശോധിക്കാനാവുകയുള്ളൂവെന്നും ഇവർ പറയുന്നു.കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതും വൈകുകയാണ്. സ്പെഷൽ േപ്രാസിക്യൂട്ടറായി അഡ്വ. കെ. ജിതേഷ് ബാബുവിനെ നിയമിച്ചെങ്കിലും നിയമന ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.