കൊച്ചി: ബിഷപ് ഫ്രാങ്കോ മുളക്കലിെൻറ സഹായിയിൽനിന്ന് പിടിച്ച 16.65 കോടിയിൽനിന്ന് ഏഴ് കോടി തട്ടിയെടുത് ത് കേരളത്തിലേക്ക് കടന്ന പഞ്ചാബ് പൊലീസിലെ രണ്ട് എ.എസ്.ഐമാർ കൊച്ചിയിൽ അറസ്റ്റിൽ. പട്യാല സ്വദേശികളായ ജേ ാഗീന്ദർ സിങ്, രാജ്പ്രീത് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കൊച്ചിയിലെ ഹോട്ടലിൽ ഒളിച്ച് താമസിക ്കുകയായിരുന്നു.
കഴിഞ്ഞ മാർച്ച് 29ന് ലുധിയാനയിൽ വാഹന പരിശോധനക്കിടെയാണ് ഫ്രാേങ്കാ മുളക്കലിെൻറ സഹായി ഫാ. ആൻറണി മാടശ്ശേരിയിൽനിന്ന് ജോഗീന്ദറും രാജ്പ്രീതും ഉൾപ്പെട്ട പൊലീസ് സംഘം 16.65 കോടി പിടിച്ചെടുത്തത്. എന്നാൽ, 9.66 കോടി മാത്രമാണ് രേഖകൾ സഹിതം ആദായ നികുതി വകുപ്പിന് കൈമാറിയത്. തങ്ങളിൽനിന്ന് പിടിച്ചെടുത്ത പണത്തിൽനിന്ന് ഒരു വിഹിതം പൊലീസുകാർ തട്ടിയെടുത്തെന്ന പരാതിയുമായി ഫാ. ആൻറണി തന്നെയാണ് പിന്നീട് രംഗത്തുവന്നത്. ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ് ഒതുക്കിത്തീർക്കാൻ ഫാ. ആൻറണി ഇടപെട്ടിരുന്നതായി ആരോപണം ഉയർന്നിരുന്നു. പഞ്ചാബ് പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും ജോഗീന്ദറിനെയും രാജ്പ്രീതിനെയും സസ്പെൻഡ് ചെയ്യുകയുമുണ്ടായി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇരുവരും കേരളത്തിലേക്ക് കടക്കുകയായിരുന്നു.
വ്യാജരേഖകളും വിലാസവും നൽകി രണ്ടുപേർ കൊച്ചിയിലെ കാസ ലിൻഡ ഹോട്ടലിൽ താമസിക്കാൻ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രെൻറ നിർദേശപ്രകാരം നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്. ഇവരുടെ കൈവശമുണ്ടായിരുന്ന ലഗേജും മറ്റ് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് സംബന്ധിച്ച വിവരം പഞ്ചാബ് പൊലീസിനെ അറിയിച്ചതായും കമീഷണർ പറഞ്ഞു. പഞ്ചാബ് ക്രൈംബ്രാഞ്ച് ഐ.ജി പി.കെ. സിൻഹ കൊച്ചിയിലെത്തി പ്രതികളെ ഏറ്റുവാങ്ങും. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ പ്രധാന ഹോട്ടലുകളിലും ഹോം സ്റ്റേകളിലും ലോഡ്ജുകളിലും റിസോർട്ടുകളിലും സിറ്റി ഷാഡോ പൊലീസ് സംഘങ്ങളും ജില്ല രഹസ്യാന്വേഷണ വിഭാഗവും അസി. പൊലീസ് കമീഷണർമാരുടെ നേതൃത്വത്തിൽ ലോക്കൽ പൊലീസ് സംഘവും തിരച്ചിൽ നടത്തിവരുന്നുണ്ട്. എല്ലാ ഹോട്ടലുകളും സിറ്റി പൊലീസിെൻറ കർശന നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.