Posted On
date_range Updated On
date_range വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി
വൈപ്പിൻ: പാർലമെന്‍റിൽ വഖഫ് നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. നീതിക്കും ന്യായത്തിനുംവേണ്ടി ആരോടും സഹകരിക്കാൻ താനും തന്‍റെ പാർട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തയാറാണെന്നും 'ഇന്‍ഡ്യ' സഖ്യത്തിന്റെ ഭാഗമായ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
നിലവിലുള്ള വഖഫ് നിയമത്തിലെ നിർദയമായ വകുപ്പുകളോട് മനഃസാക്ഷിയുള്ള ആർക്കും യോജിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങി ഈ ബിൽ അവതരണത്തിൽനിന്ന് പിന്നോട്ട് പോകരുതെന്നും എം.പി പറഞ്ഞു. മുനമ്പം ഭൂസമരത്തിന്റെ 101ാമത് ദിനത്തിൽ സമരപ്പന്തലിൽ എത്തിയതായിരുന്നു ഫ്രാൻസിസ് ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.