കൊച്ചിയിൽ ട്രെയിൻ യാത്രക്കാരന്‍റെ ഫോൺ വടികൊണ്ട് അടിച്ച് വീഴ്ത്തി കവർന്ന സംഘത്തിലെ നാലാമനും പിടിയിൽ

കൊച്ചി: ട്രെയിൻ യാത്രക്കാരന്‍റെ ഫോൺ വടി കൊണ്ട് അടിച്ച് താഴെയിട്ട് കവർച്ച നടത്തിയ സംഘത്തിലെ നാലാമനും ആർ.പി.എഫിന്‍റെ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി അലിമുഹമ്മദ് (23) ആണ് അറസ്റ്റിലായത്.

ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേക്ക് പോയ ശബരി എക്സ്പ്രസിലെ യാത്രാക്കാരന്റെ ഫോൺ ആണ് കവർന്നത്. ട്രെയിൻ എറണാകുളം പുല്ലേപ്പടിയിലൂടെ വേഗത കുറച്ച് പോകുമ്പോഴായിരുന്നു സംഭവം. സംഘത്തിലെ മൂന്ന് പേരെ നേരത്തെ പിടികൂടിയിരുന്നു. നാലാമൻ സ്വന്തം നാടായ ബംഗാളിലേക്ക് രക്ഷപ്പെടുകയും ഫോൺ ഓഫ് ആക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ ആർ.പി.എഫിന്റെ സി.പി.ഡി.എസ് സ്ക്വാഡും ജി.ആർ.പിയുടെ പ്രത്യേക സംഘവും രഹസ്യ അന്വേഷണം തുടർന്നു. പ്രതി കേരളത്തിൽ തിരിച്ചെത്തി മറ്റൊരു രൂപത്തിൽ ചേർത്തലയിലെ ബേക്കറിയിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ നിന്നാണ് പ്രതിയെ അതിസാഹസികമായി പിടികൂടിയത്.

എറാണാകുളം റെയിൽവേ പൊലീസ് ഡിവൈഎസ്.പി ജോർജ്, ആർ.പി.എഫ് കമീഷണർ മുഹമ്മദ് ഹനീഫ് എന്നിവരുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ബാലൻ, എസ്.എച്ച്.ഒ നഹറൂദ്ദിൻ, ആർ.പി.എഫ് എറണാകുളം സൗത്ത് ഇൻസ്പെക്ടർ ബിനോയി ആന്റണി, നോർത്ത് ഇൻസ്പെക്ടർ വിനോദ് ജി. നായർ, എ.എസ്.ഐ ശ്രീജിത്ത് എന്നിവരും ആർ.പി.എഫ് എറണാകുളം സി.പി.ഡി.എസ് സ്ക്വാഡും ജി.ആർ.പി സ്പെഷ്യൽ സ്ക്വാഡുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Fourth member of the gang that robbed train passenger's phone arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.