കുഴൽപ്പണം പിടികൂടിയ കേസിൽ നടപടിക്രമം പാലിച്ചില്ല: സി.ഐ അടക്കം നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ

വൈത്തിരി (വയനാട്): വാഹന പരിശോധനക്കിടെ കുഴൽപ്പണം പിടിച്ച കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയെന്ന ആരോപണത്തിൽ വൈത്തിരി പൊലീസ് എസ്.എച്ച്.ഒ കെ. അനിൽകുമാർ അടക്കം നാല് പൊലീസുകാരെ ഉത്തരമേഖല ഐ.ജി സസ്പെൻഡ് ചെയ്തു.

ജില്ല പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. എ.എസ്.ഐ ബിനീഷ്, സി.പി.ഒമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൽ മജീദ് എന്നിവരാണ് സസ്പെൻഷനിലായ മറ്റു പൊലീസുകാർ. സെപ്റ്റംബർ 15ന് വൈത്തിരിക്കടുത്ത ചേലോട് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളിൽനിന്ന് കുഴൽപ്പണമായി കടത്തുകയായിരുന്ന മൂന്നുലക്ഷത്തിൽപരം രൂപ വാഹന പരിശോധനക്കിടെ പിടിച്ചിരുന്നു.

ഇത് യഥാസമയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയതിനാണ് സസ്പെൻഷൻ.

Tags:    
News Summary - Four policemen, including a CI, suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.