Posted On
date_range Updated On
date_range റേഷനരി കടത്ത്: സപ്ലൈകോ ജീവനക്കാരൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
മാവേലിക്കര: സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗണിൽനിന്ന് 40 ചാക്ക് കുത്തരിയും 20 ചാക്ക് ഗോതമ്പും കടത്തിയ സംഭവത്തിൽ ജീവനക്കാരനും കരാർ ഉടമയും സഹായികളും അറസ്റ്റിൽ.
സപ്ലൈകോ ഗോഡൗൺ സീനിയർ അസിസ്റ്റന്റ് തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര അശ്വിനി വീട്ടിൽ രാജു (52), ചരക്ക് ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർ ചെറുതന ആയാപറമ്പ് പണിക്കർ വീട്ടിൽ സന്തോഷ് വർഗീസ് (61), സഹായി ചെറിയനാട് കിഴക്കുംമുറിയിൽ പ്ലാന്തറയിൽ വീട്ടിൽ സുകു (54), ലോറി ഡ്രൈവർ ഹരിപ്പാട് തുലാമ്പറമ്പ് കിഴക്ക് നക്രാത്ത് കിഴക്കതിൽ വിഖിൽ (26) എന്നിവരാണ് അറസ്റ്റിലായത്.
എസ്.ഐ ഇ. നൗഷാദ്, പൊലീസ് ഉദ്യോഗസ്ഥരായ സി.എച്ച്. അലി അക്ബർ, സി. ഷൈജു, സി.എം. ലിമു മാത്യു, ജി. പ്രദീപ്, ആർ. വിനോദ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.