Posted On
date_range Updated On
date_range തിരുവനന്തപുരം കിളിമാനൂരില്‍ വാഹനാപകടത്തില്‍ നാലു മരണം
തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനാപകടത്തിൽ നാലു പേർ മരിച്ചു. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. കാറിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. സുഹൃത്തിന്‍റെ വീട്ടിൽ പോയി മടങ്ങിവരവേയാണ് അപകടം. പരിക്കേറ്റ നിവാസ് എന്നയാളെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.