തിരുവനന്തപുരത്ത് ഇറങ്ങാനായില്ല; നാലു വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി

നെടുമ്പാശ്ശേരി: കാലാവസ്ഥ മോശമായതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്തിൽ ഇറങ്ങാനാവാതെ നാല് വിമാനങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ഇന്ന് പുലർച്ചെയാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്.

എമിറേറ്റ്സിന്‍റെ ദുബൈയിൽ നിന്നുള്ള വിമാനം, ഖത്തർ എയർവേയ്സിന്‍റെ ദോഹയിൽ നിന്നുള്ള വിമാനം, കുവൈത്ത് എയർവേയ്സിന്‍റെ കുവൈത്തിൽ നിന്നുള്ള വിമാനം എന്നിവയും ഇൻഡിഗോയുടെ മുംബൈ വിമാനവുമാണ് കൊച്ചിയിൽ ഇറക്കേണ്ടി വന്നത്.

പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ ഇവ തിരുവനന്തപുരത്തേക്ക് തിരിച്ച് പറന്നു തുടങ്ങി.

Tags:    
News Summary - Four flights diverted into Kochi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.