മട്ടാഞ്ചേരി: വൈപ്പിൻ^ഫോർട്ട്കൊച്ചി ബോട്ടിൽനിന്ന് മുൻ പഞ്ചായത്ത് പ്രസിഡൻറ് കായലിൽ ചാടി. കൊച്ചി കായലിൽ കപ്പൽചാലിന് സമീപമാണ് സംഭവം. എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡൻറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ വി.കെ. കൃഷ്ണനാണ് കായലിൽ ചാടിയത്. ഫോർട്ട്കൊച്ചി^വൈപ്പിന്‍ യാത്രാബോട്ടായ ഫോര്‍ട്ട്ക്വീൻ ചൊവ്വാഴ്ച രാത്രി എേട്ടാടെ വൈപ്പിൻ ബോട്ട് ജെട്ടിയില്‍ അടുക്കാനിരിക്കെയാണ് സംഭവം.
തന്നെ പുകച്ച് പുറത്തുചാടിക്കാൻ സി.പി.എം എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി ശ്രമിക്കുന്നെന്ന് കുറ്റപ്പെടുത്തി എഴുതിെവച്ച ആത്മഹത്യാക്കുറിപ്പ് ബോട്ടിെല യാത്രക്കാരന് കൈമാറിയശേഷമാണ് കായലിൽ ചാടിയത്. രാത്രിയായതിനാൽ തെരച്ചിൽ നടത്താനായില്ല.
എളങ്കുന്നപ്പുഴ പഞ്ചായത്തിൽ കഴിഞ്ഞ േമയ് 31നാണ് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പികൂടി പിന്തുണച്ചതോടെ കൃഷ്ണന് സ്ഥാനം നഷ്ടമായത്. എന്നാൽ, സ്ഥാനനഷ്ടമല്ല ആത്മഹത്യക്ക് കാരണമെന്ന് കത്തിൽ പറയുന്നു. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാർട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റിയെന്ന് കത്തിൽ പറയുന്നു. തിങ്കളാഴ്ച നടന്ന ലോക്കൽ കമ്മിറ്റിയിലും ചൊവ്വാഴ്ച പഞ്ചായത്ത് കമ്മിറ്റിയിലും കൃഷ്ണൻ പങ്കെടുത്തിരുന്നു.
റെയിൽവേ മെയിൽ സർവിസിൽനിന്ന് വിരമിച്ചശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്. 2005-2010 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. ഇത്തവണ കോൺഗ്രസ് വിമതെൻറ പിന്തുണയോടെ, കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം വോട്ട് നേടിയപ്പോൾ നറുക്കെടുപ്പിലൂടെയാണ് കൃഷ്ണന് പ്രസിഡൻറുസ്ഥാനം ലഭിച്ചത്. ആരോഗ്യ വിഷയങ്ങളും കുടുംബ പ്രശ്‌നങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നതായി സൂചനയുണ്ട്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.