കോവിഡ് ചികിത്സയിലായിരുന്ന മുന്‍ എം.എല്‍.എ എം. നാരായണന്‍ അന്തരിച്ചു

പാലക്കാട്: സി.പി.എം നേതാവും കുഴല്‍മന്ദം മുന്‍ എം.എല്‍.എയുമായിരുന്ന എം. നാരായണന്‍ അന്തരിച്ചു. കോവിഡ് ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ അഞ്ചോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എം. നാരായണന്‍ രണ്ടു തവണ കുഴല്‍മന്ദം എം.എല്‍.എ ആയിട്ടുണ്ട്. ദീര്‍ഘകാലം സി.പി.എം പാലക്കാട് ഏരിയ സെക്രട്ടറി ആയിരുന്നു. നിലവില്‍ ഏരിയ കമ്മിറ്റി അംഗമാണ്. പാലക്കാട് കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.