ബാബു എം പാലിശ്ശേരി

കുന്നംകുളം മുൻ എം.എൽ.എ ബാബു എം. പാലിശ്ശേരി അന്തരിച്ചു

തൃശൂർ: സി.പി.എം നേതാവും മുൻ കുന്നംകുളം എം.എൽ.എയുമായ ബാബു എം. പാലിശ്ശേരി (67) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കുന്നംകുളം കടവല്ലൂർ സ്വദേശിയാണ്.

2006ലും 2011ലും കുന്നംകുളത്തുനിന്ന് വിജയിച്ച് നിയമസഭയിലെത്തി. സി.പി.എം തൃശൂർ ജില്ല മുൻ സെക്രട്ടറിയേറ്റംഗമായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞദിവസം കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖബാധിതനായി ഏറെനാളായി ചികിത്സ തേടുന്നുണ്ട്. ഞരമ്പുകളെ ബാധിച്ച പാർക്കിസൺസ് അസുഖമായിരുന്നു.

ഡി.വൈ.എഫ്‌.ഐയിലൂടെയാണ് രാഷ്‌ട്രീയരംഗത്ത് എത്തുന്നത്. ജില്ലാ സെക്രട്ടറിയായും സംസ്‌ഥാന നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. സി.പി.എം ഏരിയ സെക്രട്ടറിയായിരിക്കെ നിയമസഭയിലേക്ക് ആദ്യം മത്സരിച്ചു ജയിച്ചു. ആന തൊഴിലാളി യൂനിയൻ സംസ്‌ഥാന പ്രസിഡന്റായിരുന്നു.

ഗ്രന്ഥശാല സംഘം ജില്ല പ്രസിഡന്റ്, കലാമണ്ഡലം സിൻഡിക്കറ്റ് അംഗം, ജവാഹർ ബാലഭവൻ ഡയറക്‌ടർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: അശ്വതി, അഖിൽ.

Tags:    
News Summary - Former Kunnamkulam MLA Babu M. Palissery passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.