പി.ജി. മനു
Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ച കേസ്: മുൻ ഗവ. പ്ലീഡറുടെ ബന്ധുക്കളുടെ മുൻകൂർ ജാമ്യ ഹരജി പുതിയ ബെഞ്ചിൽ
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ ഗവ. പ്ലീഡർ പി.ജി. മനുവിന്റെ സഹോദരനും ബന്ധുക്കളും ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹരജി പുതിയ ബെഞ്ച് പരിഗണിക്കും.
മനുവിനെ തേടിയെത്തിയ പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തെന്ന് കാട്ടി സഹോദരൻ പി.ജി. റെജി, ബന്ധു എൻ.ഡി. ഉമേഷ്, മനുവിന്റെ കക്ഷി എം.ജെ കുര്യൻ എന്നിവർ നൽകിയ ഹരജികളാണ് ജസ്റ്റിസ് സി.എസ് ഡയസ് മറ്റൊരു ബെഞ്ചിന് വിട്ടത്.
മനു ഒളിവിൽ കഴിയുന്നത് തങ്ങളുടെ അറിവോടെയാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചെന്നും തങ്ങളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.