തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സൂ​ര്യ​പ്ര​കാ​ശ് ക​ണി​മം​ഗ​ലം നിര്യാതനായി

ക​ണി​മം​ഗ​ലം: തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​റും കൂ​ർ​ക്ക​ഞ്ചേ​രി എ​സ്.​എ​ൻ.​ബി.​പി യോ​ഗം മു​ൻ പ്ര​സി​ഡ​ന്‍റും സി​നി​മ നി​ർ​മാ​താ​വു​മാ​യി​രു​ന്ന എം.​കെ. സൂ​ര്യ​പ്ര​കാ​ശ് (68) നി​ര്യാ​ത​നാ​യി. ജ​യ ബേ​ക്ക​റി സ്ഥാ​പ​ന​ങ്ങ​ളു​ടെ പാ​ർ​ട്​​ണ​റും ക​ണി​മം​ഗ​ലം ഉ​പ​ഭോ​ക്തൃ സ​ഹ​ക​ര​ണ സം​ഘം മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്.

ഡി.​ഐ.​സി പ്ര​തി​നി​ധി​യാ​യി​രി​ക്കെ 2005ലാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​റാ​യ​ത്. കെ. ​ക​രു​ണാ​ക​ര​ന്‍റെ അ​നു​യാ​യി​യാ​യി​രു​ന്ന സൂ​ര്യ​പ്ര​കാ​ശ് കോ​ൺ​ഗ്ര​സ് വി​ട്ട് ഡി.​ഐ.​സി​യി​ൽ ചേ​രു​ക​യും പി​ന്നീ​ട് കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു.

മി​ത്ര ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി, പ്രേ​മ​ഗീ​ത​ങ്ങ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു. പി​ന്നീ​ട് അ​മ്പി​ളി സം​വി​ധാ​നം ചെ​യ്ത വീ​ണ​പൂ​വ് സ്വ​ത​ന്ത്ര​മാ​യും നി​ർ​മി​ച്ചു. മു​ണ്ട​പ്പാ​ട്ട് കു​മാ​ര​നാ​ണ്​ പി​താ​വ്​: ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: സ​രി​ഗ, സ​ച്ചി​ൻ, നി​മ. മ​രു​മ​ക്ക​ൾ: റോ​ഷ​ൻ, ദി​വ്യ, സി​ഷോ. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 10ന് ​വ​ടൂ​ക്ക​ര എ​സ്.​എ​ൻ.​ബി.​പി ശ്മ​ശാ​ന​ത്തി​ൽ.

Tags:    
News Summary - Former Deputy Mayor of Thrissur Corporation Surya Prakash Kanimangalam dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.