തിരുവനന്തപുരം: വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ മുന്‍ സി.ഐ.ടി.യു നേതാവിന് 17 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ.
കരകുളം മുല്ലശ്ശേരി മുക്കോല ജങ്ഷനില്‍ മേലെ പതിയനാട്ടുവീട്ടില്‍ സനല്‍ കുമാറിനെയാണ് പ്രിന്‍സിപ്പൽ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.
പ്രതിയുടെ വീടിന് സമീപത്തെ മുകള്‍നിലയില്‍ താമസിച്ചിരുന്ന യുവതിയെ തന്‍റെ അനുയായികളെവിട്ട് നിരന്തരം ശല്യംചെയ്തു. ശേഷം പ്രശ്നം താന്‍ പരിഹരിക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തി ഷാള്‍ കൊണ്ട് കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണംം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.