പാമ്പുകടിയേറ്റ വനം വകുപ്പ് ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ

ഗാന്ധിനഗർ: പാമ്പുകടിയേറ്റ വനം വകുപ്പ് ജീവനക്കാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ. വനം വകുപ്പ് നട്ടാശ്ശേരി ഓഫിസിലെ താൽക്കാലിക ജീവനക്കാരൻ തൃശൂർ പാടി തരണത്തുവീട്ടിൽ കെ.എ. അബീഷാണ് (33) ചികിത്സയിലുള്ളത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ഓഫിസിന് സമീപത്തെ ആറ്റിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കടിയേറ്റത്. നീർക്കോലിയാണെന്ന് കരുതി മറ്റു പ്രാഥമിക ശുശ്രൂഷ ചെയ്തില്ല.

തിരികെ ഓഫിസിലെത്തിയപ്പോൾ ബോധരഹിതനായി. ഉടൻ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. വനം വകുപ്പിന്‍റെ അംഗീകാരമുള്ള പാമ്പുപിടിത്തക്കാരൻ കൂടിയാണ് അബീഷ്.

Tags:    
News Summary - forest department employee is in critical condition after being bitten by a snake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.